സ്കൂൾ രത്‌ന നാഷ്ണൽ അദ്ധ്യാപക അവാർഡ് മുഹമ്മദ് സലീം ഖാന്

കൊല്ലം : കേരള സ്കൂൾ അക്കാദമി ഏർപ്പെടുത്തിയ 2025 ലെ സ്കൂൾ രത്‌ന നാഷ്ണൽ അദ്ധ്യാപക അവാർഡ് അഴീക്കൽ ഹൈ സ്കൂൾ ഹിന്ദി അദ്ധ്യാപൻ മുഹമ്മദ് സലീം ഖാനെ ലഭിച്ചു. പഠനരംഗത്തെ പ്രവർത്തനങ്ങൾ , പഠനാനുബന്ധ രംഗത്തെ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി കാര്യങ്ങൾ പരിഗണിച്ചു കൊണ്ടാണ് ഈ അംഗീകാരം . വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുവാൻ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെയും നൂതന ആശയങ്ങളിലൂടെ ധാരാളം പ്രവർത്തനങ്ങൾ ചെയ്തു . കഴിഞ്ഞ പതിനേഴ് വർഷം കരുനാഗപ്പള്ളി ജി എസ് കെ വി യു പി എസ്സിലും രണ്ട് വർഷം ജി എച്ച് എസ് എസ്സിലും സേവനം അനുഷ്ഠിച്ചു . ജീവക്കാരുണ്യ പ്രവർത്തകനും , പ്രകൃതി സ്നേഹിയും , ഹിന്ദി സാഹിത്യക്കാരനുമായ മുഹമ്മദ് സലീം ഖാൻ തൃശൂർ അയ്യന്തോൾ സ്വദേശിയാണ് . അബ്ദുൾ മൊഹീദ് ഖാൻ്റെയും മജീദയുടെയും മൂത്ത മകനാണ് .