കാസർഗോഡ് റേഷൻ വ്യാപാരി സംയുക്ത സമര ധർണ്ണ
കാസർകോട് : റേഷൻ വ്യാപാരികളുടെ വേതനം പരിഷ്ക്കരിക്കുക, കേന്ദ്ര സർക്കാർ കേരളത്തിലെ പൊതു വിതരണ മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക ക്ഷേമനിധി പരിഷ്ക്കരിക്കുക KTPDS ആക്ടിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് റേഷൻ വ്യാപാരി സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിനു മുന്നിലും ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും കടകൾ അടച്ചിട്ട് കൊണ്ട് ധർണ്ണ സമരം നടത്തി. കാസർഗോഡ് ബിസി റോഡിൽ നിന്നും പ്രവർത്തകർ പ്രകടനമായാണ് കളക്ടറേറ്റിലേക്ക് നീങ്ങിയത്. ധർണ്ണാ സമരം സംസ്ഥാന കോർഡിനേഷൻ ട്രഷറർ സി. മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. കോർഡിനേഷൻ ജില്ലാ ജോ. കൺവീനർ പി ശരത്ത് സ്വാഗതവും കോർഡിനേഷൻ ജില്ലാ ചെയർമാൻ ബാലകൃഷ്ണ ബല്ലാൽ അധ്യക്ഷതയും വഹിച്ചു. കോർഡിനേഷൻ ജില്ലാ ട്രഷറർ കെ.സി. രവി വിവിധ കോർഡിനേഷൻ നേതാക്കളായ അബ്ദുൾ റഹ്മാൻ, എം.വി നാരായണൻ, എ.നടരാജൻ, സതീശൻ ഇടവേലി,ജോഷി ജോർജ്, കെ. അശോകൻ എന്നിവർ ആശംസ പ്രസംഗം നടത്തി. എൻ ഗോപി നന്ദിയും പറഞ്ഞു.