അസ്ഥിര കാലാവസ്ഥ യുഎഇയിൽ കൂടുതൽ നിയന്ത്രണങ്ങൾ
അബുദാബി: യുഎഇയിലുടനീളമുള്ള അസ്ഥിരമായ കാലാവസ്ഥ കാരണം അല്‍ ഐന്‍ നഗരത്തിലെ എല്ലാ തുരങ്കങ്ങളും അടച്ചിടുമെന്ന് അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ അറിയിച്ചു. താല്‍ക്കാലികമായി അടച്ചതില്‍ എല്ലാ തുരങ്കങ്ങളും നഗരത്തിലെ ബാഹ്യ റോഡുകളിലെ ചില അണ്ടര്‍പാസുകളും ഉള്‍പ്പെടുന്നു.
മാര്‍ച്ച് 8 വെള്ളിയാഴ്ച രാത്രി 10 മണി മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് അടച്ചിടല്‍. ഗതാഗത സുരക്ഷ ഉറപ്പാക്കാന്‍ അധികൃതരുമായി സഹകരിക്കാന്‍ വാഹനമോടിക്കുന്നവരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അബുധാബിയിൽ പാര്‍ക്കുകളും ബീച്ചുകളും താല്‍ക്കാലികമായി അടച്ചിടുന്നതായി അബുദാബി മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. മാര്‍ച്ച് 8 വെള്ളിയാഴ്ച മുതല്‍ അടച്ചുപൂട്ടല്‍ ആരംഭിച്ചു, കാലാവസ്ഥ സ്ഥിരത കൈവരിക്കുന്നത് വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.