വേടൻ്റെ മുൻകൂർ ജാമ്യ ഹർജി: പൊലീസിൻ്റെ വിശദീകരണം തേടി ഹൈക്കോടതി

എറണാകുളം: ബലാൽസംഗക്കേസിൽ റാപ്പർ വേടൻ്റെ മുൻകൂർ ജാമ്യ ഹർജിയിൽ പൊലീസിൻ്റെ വിശദീകരണം തേടി ഹൈക്കോടതി. ജസ്‌റ്റിസ് ബച്ചു കുര്യൻ തോമസിൻ്റെ ബഞ്ച് ഹർജി വീണ്ടും പരിഗണിക്കാനായി മാറ്റി.
‘തന്നെ വ്യക്തിഹത്യ ചെയ്യാൻ സംഘടിത ശ്രമമുണ്ട്. നാളുകളായി തനിക്കും തൻ്റെ മാനേജർമാർക്കും നിരന്തരം ഭീഷണി കോളുകൾ വരുന്നുണ്ട്. സ്ത്രീയുൾപ്പെടെ നിരവധി പേർ തനിക്കെതിരെ പരാതി നൽകുമെന്നായിരുന്നു ഭീഷണി. ബന്ധത്തിൽ വിള്ളലുണ്ടാകുമ്പോൾ വിവാഹ വാഗ്‌ദാനം നൽകി പരാതി നൽകുന്നത് ബലാത്സംഗത്തിൻ്റെ പരിധിയിൽ വരില്ല. ഇക്കാര്യം സുപ്രീം കോടതി പല ഉത്തരവുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
ബന്ധം ഉഭയസമ്മതപ്രകാരമുള്ളതായിരുന്നുവെന്നും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്കുപിന്നാലെയാണ് പരാതിയെന്നും ഹര്‍ജിയില്‍ വേടന്‍ ആരോപിക്കുന്നു. ആരാധിക എന്ന നിലയിലാണ് പരാതിക്കാരിയെ പരിചയം. പിന്നീട് വലിയ അടുപ്പമായി മാറിയെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍നിന്ന് വ്യക്തമാണ്. വിവഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്നും ഹര്‍ജിയിലുണ്ട്.
ബലാത്സംഗക്കുറ്റവും പ്രത്യാഘാതങ്ങളും അറിയാവുന്നവരാണ് പരാതിക്കാരിയും താനുമെന്നും മുൻകൂർ ജാമ്യ ഹർജിയിൽ വാദമുന്നയിച്ചിരുന്നു. വിവാഹ വാഗ്‌ദാനം നൽകി തുടർച്ചയായി പീഡിപ്പിച്ചുവെന്ന പരാതിയിൽ എറണാകുളം തൃക്കാക്കര പൊലീസാണ് ജൂലൈ 31 ന് വേടനെതിരെ കേസെടുത്തത്.