യുവതിയുടെ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഘം ചെയ്ത പ്രതി പിടിയിൽ

0

കരുനാഗപ്പള്ളി: യുവതിയുടെ നഗ്നചിത്രം പകർത്തി പീഡിപ്പിക്കുകയും സുഹൃത്തുക്കളുമെത്ത് കൂട്ടബലാൽസംഘം നടത്തുകയും ചെയ്ത പ്രതി പിടിയിൽ. ആദിനാട് സായികൃപയിൽ രാധാകൃഷ്ണൻ മകൻ ഷാൽകൃഷ്ണൻ (38) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. നിർധനയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികപീഡനം നടത്തുകയായിരുന്നു. തുടർന്ന് പ്രതിയുടെ സുഹൃത്തുകളായ രണ്ടും മൂന്നും പ്രതികളുമായി രാത്രിയിൽ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് മൂവരും ചേർന്ന് മർദ്ദിക്കുകയും കൂട്ടബലാൽസംഘം നടത്തുകയായിരുന്നു. പോലീസ് പിടിയിലായ ഷാൽകൃഷ്ണ വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയാണ്. ഇയാളുടെ സുഹൃത്തുക്കളായ രണ്ടും മൂന്നും പ്രതികൾ വധശ്രമം, വഞ്ചന, കവർച്ച, നർക്കോട്ടിക്ക്, അബ്കാരി കേസുകളിൽ പ്രതിയാണ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റ്ർ ചെയ്യ്ത് കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഒളിവിൽ പോയ രണ്ടും മൂന്നും പ്രതികളെ ഉടൻ പിടികൂടുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യ്തു.

കരുനാഗപ്പള്ളി പോലീസ് തന്നോട് മോശമായി പെരുമാറിയെന്ന് : പെൺകുട്ടി

കരുനാഗപ്പള്ളി പോലീസിൽ പെൺകുട്ടി പരാതി നൽകിയെങ്കിലും പോലീസ് കേസെടുക്കാൻ തയാറാകാത്തതിനെ തുടർന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണറെ സമീപിക്കുകയും കമ്മീഷണറുടെ നിർദ്ദേശപ്രകാരം കേസെടുത്തെങ്കിലും കരുനാഗപ്പള്ളി പോലീസ് കേസ് ഒത്തുതീർപ്പാക്കാൻ ശ്രേമിച്ചെന്നും, കരുനാഗപ്പള്ളിയിലെ പോലീസ് ഉദ്യോഗസ്ഥർ തന്നോട് വളരെ മോശമായാണ് സംസാരിച്ചതെന്നും പെൺകുട്ടി പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *