ഗുരുതര ലൈംഗികാതിക്രമക്കേസുകൾ റദ്ദാക്കാനാവില്ല: ഹൈക്കോടതി
കൊച്ചി: ഗുരുതരമായ ആരോപണങ്ങളുള്ള ലൈംഗികാതിക്രമക്കേസുകൾ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവ്. ഇര അതിജീവിച്ചാലും കേസ് റദ്ദാക്കാനാവില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. മകളുടെ പരാതിയിൽ പിതാവിനെതിരെയെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിത്. പ്രായപൂർത്തിയാകാത്ത മകളുന്നയിച്ച പരാതി ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. സ്കൂളിലെ കൗൺസിലിംഗിനിടെയാണ് മകൾ പിതാവ് പീഡിപ്പിച്ചത് വെളിപെടുത്തിയത്. മകളുടെയും അമ്മയുടെയും മൊഴി വ്യാജമാണെന്നാണ് പ്രതിയുടെ വാദം. ആരോപണം ഗുരുതരമായതിനാൽ കേസ് റദ്ദാക്കാനാവില്ലെന്നും വിചാരണ നേരിടണെന്ന് കോടതി നിര്‍ദേശിച്ചു.