ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ്
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് കർണാടക പോലീസ്. 17 വയസ്സുകാരിയുടെ അമ്മയുടെ പരാതിയിന്മേലാണ് നടപടി. ബെംഗളൂരു സദാശിവനഗർ പോലീസാണ് കേസെടുത്തത്.
വ്യാഴാഴ്ച വൈകുന്നേരത്തോടെ കുട്ടിയ്ക്കൊപ്പം സ്റ്റേഷനിലെത്തിയാണ് ഇവർ പരാതി നൽകിയത്. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ തന്നെ മുൻ മുഖ്യമന്ത്രിക്കെതിരെ കേസെടുത്തതായി കർണാടക പോലീസ് അറിയിച്ചു. 2024 ഫെബ്രുവരി രണ്ടിന് യെദ്യൂരപ്പയുടെ സഹായം തേടാൻ പോയ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.