8 വയസുകാരിയെ പീഡിപ്പിച്ച 60 കാരന് 3 ജീവപര്യന്തം
കൊച്ചി: വാടകവീട്ടിൽ മാതാപിതാക്കളുമായുള്ള പരിചയത്തിന്‍റെ മറവില്‍ 8 വയസുകാരിയെ പീഡിപ്പിച്ച 60 കാരന് ട്രിപ്പിള്‍ ജീവപര്യന്തവും 4.60 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തോപ്പുംപടി സ്വദേശി ശിവനെയാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷിച്ചത്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തോപ്പുംപടി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് വിവിധ കേസുകളിലായി 25 വര്‍ഷത്തെ തടവ് ശിക്ഷയുണ്ട്. അതില്‍ ആദ്യത്തെ 10 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച ശേഷമാകും ജീവപര്യന്തം ശിക്ഷ ആരംഭിക്കുക. ജീവപര്യന്തം എന്നാല്‍ ജീവിതാവസാനംവരെയാണെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
കൂടാതെ വിചാരണ കാലയളവില്‍ ജാമ്യത്തിലിറങ്ങിയ ഇയാൾ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് കോടതി പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ചത്.