പീഡനക്കേസ് : സിദ്ധിഖിനെതിരെ പൊലീസ് കോടതിയിൽ
തിരുവനന്തപുരം:ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ നടൻ സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും പോലീസ് ഇന്ന് കോടതിയെ അറിയിച്ചു.കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. സിദ്ധിഖിൻ്റെ അറസ്റ്റിന്ന് രേഖപ്പെടുത്തിയ ശേഷം പോലീസ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയിരുന്നു.
മുൻകൂർജാമ്യം അനുവദിച്ചത് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയാൽ കോടതിയിൽ ഹാജരാക്കി ഉടൻ ജാമ്യത്തിൽ വിട്ടയക്കാനാണ് സുപ്രീം കോടതി നിർദ്ദേശം. സാക്ഷിയെ സ്വാധീനിക്കാനോ , അധിഷേപിക്കാനോ ശ്രമിക്കരുതെന്ന് പറഞ് ഇന്ന് കോടതി സിദ്ദിഖിനെ വിട്ടയച്ചു.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകാൻ നിർദ്ദേശം നൽകണമെന്ന് പൊലിസ് ആവശ്യപ്പെട്ടു.