വിദ്യാർഥിനിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് പരാതിയിൽ ; മൂന്നുപേര്‍ അറസ്റ്റില്‍
- കുട്ടിയെ പീഡിപ്പിച്ചതിന് 16 പേര്‍ക്കെതിരെയാണ് കേസ്
പത്തനംതിട്ട: പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. സീതത്തോട് സ്വദേശികളായ മുഹമ്മദ് റാഫി, സജാദ് എന്നിവരാണ് അറസ്റ്റിലായവര്‍. കുറ്റകൃത്യംചെയ്യുമ്പോള്‍ പ്രായപൂര്‍ത്തി ആകാത്ത ഒരാളും പ്രതിയാണ്. പോലീസ് 19 പേരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ടെങ്കിലും കുട്ടിയെ പീഡിപ്പിച്ചതിന് 16 പേര്‍ക്കെതിരെയാണ് കേസ്. ഒരു യുവജന സംഘടനയുടെ പ്രാദേശിക നേതാവും കസ്റ്റഡിയിലുള്ളതായി അറിയുന്നു. എന്നാല്‍ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. സ്കൂളിൽ പോകാൻ മടി കാണിച്ച കുട്ടി കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്.