രഞ്ജിത്തിനെതിരായ പീഡന പരാതി; യുവാവിന്റെ മൊഴിയെടുത്ത് പോലീസ്
നടനും സംവിധായകനുമായ രഞ്ജിത്തിനെതിരായ പീഡനക്കേസുമായി ബന്ധപ്പെട്ട് പരാതിക്കാരനായ യുവാവിന്റെ മൊഴിയെടുത്ത് പോലീസ്. പീഡന കേസുമായി ബന്ധപ്പെട്ട് ബംഗളൂരു എയർപോർട്ട് പോലീസ് ആണ് പരാതിക്കാരനായ യുവാവിന്റെ മൊഴിയെടുത്തത്. പീഡനക്കേസ് അന്വേഷിക്കുന്ന മല്ലികാർജുന്റെ നേതൃത്വത്തിൽ നടത്തിയ മൊഴിയെടുപ്പ് പൂർത്തിയാക്കി മൊഴി വിശദമായി പരിശോധിക്കുകയും രഞ്ജിത്തിനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കും എന്നും പോലീസ് പറഞ്ഞു.
കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബംഗളൂരു ദേവനഹള്ളി സബ് ഡിവിഷന് കീഴിലുള്ള എയർപോർട്ട് പോലീസ് സ്റ്റേഷനിൽ ആണ് രഞ്ജിത്തിനെതിരെ ആസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്ട് പ്രകാരം സ്വകാര്യത ഹനിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ബാവൂട്ടിയുടെ നാമത്തിൽ’ എന്ന സിനിമയുടെ ചിത്രീകരണത്തിന് 2012 യുവാവിനെ ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയും അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ചിത്രങ്ങൾ പകർത്തിയെന്നുമാണ് രഞ്ജിത്തിനെരെയുള്ള ആരോപണം.
കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയിൽ കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസ് സംഭവം ബംഗളൂരുവിൽ നടന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കർണാടക പോലീസിന് കൈമാറുകയും കർണാടക ഡിജിപി കേരള പോലീസിൽ നിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ ദേവനഹള്ളി പോലീസിനോട് കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകുകയും ആയിരുന്നു