റാണി മുഖർജി പൊലീസ് പടത്തിന്‍റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു

0

മുംബൈ : റാണി മുഖർജിയുടെ ബോളിവുഡിലെ രണ്ടാം വരവായിരുന്നു 2014 ലെ മർദാനി എന്ന ചിത്രം. ഒരു പോലീസ് ഓഫീസറായി എത്തിയ റാണിയുടെ പ്രകടനം ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. ചിത്രം ബോക്സോഫീസില്‍ വലിയ വിജയവും നേടി. ഇപ്പോൾ ചിത്രം 10 വർഷം പൂർത്തിയാക്കുമ്പോൾ മർദാനി ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് യാഷ് രാജ് ഫിലിംസ്.

മർദാനിയുടെ രണ്ടാം ഭാഗം 2019 ൽ പുറത്തിറങ്ങിയത് ഇതും ബോക്സോഫീസില്‍ നന്നായി പോയ ചിത്രമായിരുന്നു മർദാനി2. അഞ്ച് വർഷത്തിന് ശേഷമാണ് മർദാനി 2 നിർമ്മാതാക്കൾ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മർദാനിയുടെ അടുത്ത ഭാഗം ഉടൻ വരുമെന്നാണ് വീഡിയോയുടെ ഉള്ളടക്കം.

ശിവാനി ശിവാജി റോയി എന്ന ഐപിഎസ് ഉദ്യോഗസ്ഥയായി റാണി എത്തിയ രണ്ട് മര്‍ദാനി ചിത്രങ്ങളും വലിയ വിജയമാണ് നേടിയത്. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ ശക്തമായി എതിര്‍ക്കുന്ന പൊലീസ് ഓഫീസറായി റാണി നിറഞ്ഞാടിയ ചിത്രങ്ങളായിരുന്നു ഇത്. റൊമാന്‍റിക് ഹീറോയിനില്‍ നിന്നും റാണിയുടെ ശക്തമായ ചുവടുമാറ്റമായിരുന്നു ഈ ചിത്രങ്ങള്‍.

മർദാനിയുടെ ആദ്യ രണ്ട് ഭാഗങ്ങളും ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ആദ്യ ഭാഗം ലോകമെമ്പാടും 60 കോടി രൂപ കളക്ഷൻ നേടിയിരുന്നു. ലോകമെമ്പാടുമായി 67 കോടിയിലധികം രൂപ കളക്ഷൻ നേടിയ മർദാനി 2 ആദ്യത്തേതിനേക്കാൾ മികച്ച നേട്ടം നേടി. 2014-ൽ, മർദാനി ഒരുപാട് നിരൂപക പ്രശംസ നേടിയിരുന്നു.

മർദാനിയുടെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. 2023-ൽ പുറത്തിറങ്ങിയ മിസിസ് ചാറ്റർജി v/s നോർവേ എന്ന ചിത്രത്തിലാണ് റാണി മുഖർജി അവസാനമായി അഭിനയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *