യൂഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന്റെ പോസ്റ്ററുകളും ഫ്ലക്സും വ്യാപകമായി നശിപ്പിക്കുന്നുവെന്ന് പരാതി
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നുവെന്ന് പരാതി. പൊലീസിൽ പരാതിപെട്ടെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണം. ആലത്തൂരില്‍ വിവിധ ഇടങ്ങളിലായി സ്ഥാപിച്ച രമ്യ ഹരിദാസിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കീറിയും, മുഖത്ത് എല്‍ഡിഎഫ് സ്ഥാനാർഥിയുടെ ചിത്രമൊട്ടിച്ചുമാണ് ഫ്‌ളക്‌സ് നശിപ്പിക്കുന്നത്.
മുമ്പ് രമ്യയുടെ ഫ്‌ളക്‌സ് തീവച്ചുനശിപ്പിച്ചിരുന്നു. കിഴക്കഞ്ചേരി കുണ്ടുകാട്ടിലാണ് രമ്യ ഹരിദാസിന്റെ ഫ്‌ളക്‌സ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുഡിഎഫ് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.