രാമായണസംഗീതാമൃതം ഒന്നാം ദിനം – ശ്രീരാമസ്‌തുതിയും ഗണപതി സ്‌തുതിയും
ശ്രീരാമസ്തുതിയും ഗണപതിസ്തുതിയുമാണ് രാമായണസംഗീതാമൃതത്തിലെ ആദ്യ ദിവസം അവതരിപ്പിക്കുന്നത്. ആമുഖം ആവശ്യമില്ലാത്തവിധം സുപ്രസിദ്ധമാണല്ലോ അദ്ധ്യാത്മ രാമായണം. ശിവ ഭഗവാൻ പാർതീ ദേവിക്ക് വിവരിച്ചു നൽകിയ രാമായണം കഥ, എഴുത്തച്ഛൻ കിളിയെക്കൊണ്ട് പാടിക്കുന്ന രൂപത്തിൽ വിറചിച്ചതിനാൽ, അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് എന്ന പേരിൽ വിഖ്യാതമായത്. രാമായണം കിളിപ്പാട്ടിലെ ബാലകാണ്ഡം ആരംഭിക്കുന്നത്, ശ്രീരാമസ്തുതിയോടെയാണ്. ശ്രീരാമസ്തുതിക്ക് പിന്നാലെ, ഇഷ്ടദേവതാ വന്ദനമായ ഗണപതിസ്‌തുതിയും രചിച്ചിരിക്കുന്നു. ശ്രീരാമസ്തുതിയും ഗണപതിസ്തുതിയുമാണ് രാമായണസംഗീതാമൃതത്തിലെ ആദ്യ ദിവസം അവതരിപ്പിക്കുന്നത്. സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. ആലാപനം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, രവിശങ്കർ. കീബോഡ് പ്രോഗ്രാമിങ്, ഓർക്കസ്‌ട്രേഷൻ, റെക്കോഡിങ് അനിൽ കൃഷ്ണ.