രാമായണമാസാചരണം തുടക്കം കുറിച്ചു
ചെന്നെ: സംസ്കൃതി ചെന്നെയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ രാമായണ മാസാചരണത്തിന് സംസ്കൃതി ചെന്നെ കാര്യാലയത്തിൽ ആരംഭം കുറിച്ചു. സംഘ പ്രചാരകനായിരുന്ന ശ്രീ. ആർ. വി. രാമാനുജം ,ശ്രീ. തുളസിദാസ് നമ്പൂതിരി, ശ്രീമതി. ജയന്തി ബി ജെ പി ജില്ലാ സെക്രട്ടറി എന്നിവർ ചേർന്ന് ദീപപ്രോജ്വലനം ചെയ്തു.തുടർന്ന് രാമായണ മാസാചരണത്തിൻ്റെ പ്രശസ്തിയെപ്പറ്റി ശ്രീ. ആർ. വി. രാമാനുജം രാമായണ പ്രഭാഷണം നടത്തി. പ്രോഗ്രാം കൺവീനർ ശ്രീ. ചന്ദ്രൻ നായർ സ്വാഗതം പറഞ്ഞു. ശ്രീ. വിജയൻ നമ്പ്യാർ സ്വാമി പൂജാകർമ്മങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് ശ്രീമതി പാർവ്വതി നായർ രാമായണ പാരായണം തുടങ്ങി. ശേഷം ഭജനയും, ദീപാരാധനയും, പ്രസാദ വിതരണവും നടന്നു..ശ്രീ. മണികണ്ഠൻ (നഗർ കാര്യവാഹ്) ,ശ്രീ. രവിചന്ദ്രൻ തുടങ്ങി 100 ലധികം പേർ പങ്കെടുത്തു.