നേതൃമാറ്റം: രാജു എബ്രഹാം – CPI(M) പത്തനംതിട്ട ജില്ലാ സെക്രട്ടറി
സിപി ഐ എം പത്തനംതിട്ട ജില്ലയിൽ നേതൃമാറ്റം: ജില്ലാ സെക്രട്ടറിയായി രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു. മൂന്നുതവണ ജില്ലാസെക്രട്ടറി ആയിരുന്ന കെപി ഉദയഭാനു സ്ഥാനം ഒഴിഞ്ഞു.
തുടർച്ചയായി അഞ്ച് തവണ റാന്നി നിയോജകമണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജു എബ്രഹാം റാന്നി എംഎസ് ഹൈസ്കൂളിൽ (1975) എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. 1980-ൽ റാന്നി സെൻ്റ് തോമസ് കോളേജിൻ്റെ ചെയർമാനായും പിന്നീട് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായും (1981) പ്രവർത്തിച്ചു. എസ്എഫ്ഐ പത്തനംതിട്ട താലൂക്ക് കമ്മിറ്റി പ്രസിഡൻ്റും കൊല്ലത്ത് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു.983ൽ സിപിഐ എം റാന്നി താലൂക്ക് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1991 മുതൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമായും 1996 മുതൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചു.1982-ൽ റാന്നി താലൂക്ക് ക്വാറി തൊഴിലാളി യൂണിയൻ പ്രസിഡൻ്റും 1995-ൽ റാന്നി താലൂക്ക് ഓട്ടോ, ടാക്സി, ടെമ്പോ, ലോറി യൂണിയൻ എന്നിവയുടെ പ്രസിഡൻ്റുമായിരുന്നു.പിന്നീട് പത്തനംതിട്ട ജില്ലാ പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ്റെ പ്രസിഡൻ്റായി.ഇന്ന് സിപി ഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.