രാജീവ് ഗാന്ധി വധക്കേസ്: ജയിൽമോചിതനായ ശാന്തൻ അന്തരിച്ചു; മരണം ശ്രീലങ്കയിലേക്ക് പോകാനിരിക്കെ
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ എം.ടി. ശാന്തൻ ശ്രീലങ്കയിലേക്ക് പോകാനിരിക്കെ അന്തരിച്ചു. ഗുരുതരമായ കരൾ രോഗം ബാധിച്ച് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 55 വയസായിരുന്നു
ദിവസങ്ങൾക്ക് മുമ്പ് ശാന്തൻ എന്ന സ്വതന്ത്രരാജയ്ക്ക് ശ്രീലങ്കയിലേക്ക് മടങ്ങിപ്പോകാൻ കേന്ദ്രസർക്കാർ എക്സിറ്റ് പെർമിറ്റ് അനുവദിച്ചിരുന്നു. പ്രായമായ അമ്മയെ കാണുന്നതിനായി എത്രയും പെട്ടെന്ന് ശ്രീലങ്കയിലേക്ക് തിരിച്ചുപോകാൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് ഇരു സർക്കാരുകൾക്കും ശാന്തൻ അപേക്ഷ നൽകിയിരുന്നു ഇതിനെ തുടർന്നാണ് പെർമിറ്റ് അനുവദിച്ചത്. സന്തന്റെ യാത്രാ രേഖകൾ ശ്രീലങ്ക സർക്കാരും നേരത്തേ കൈമാറിയിരുന്നു.