‘ഇപി ജയരാജനുമായി ബിസിനസ് ബന്ധമില്ല; തെളിവുണ്ടെങ്കിൽ കോടതിയിൽ പോകണം’; രാജീവ് ചന്ദ്രശേഖർ

0

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി ബിസിനസ് ബന്ധമുണ്ടെന്ന വി ഡി സതീശന്റെ വദം തിരുത്തി തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വൈദേകം കമ്പനിയുമായി ബന്ധമുണ്ടെന്നതിന് തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ചന്ദ്രശേഖർ വെല്ലുവിളിച്ചു. താൻ ഇൻവെസ്റ്റ് ചെയ്ത കമ്പനി മറ്റൊരു കമ്പനിയിൽ നിക്ഷേപിച്ചാൽ ഉത്തരവാദി താനല്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പ്രചരിക്കുന്ന ചിത്രം വ്യാജമായി നിർമിച്ചതാണെന്ന് രാജീവ് ചന്ദ്രശേഖർ പറയുന്നു. ഇത്തരം വ്യാജപ്രചരണങ്ങൾ കോൺഗ്രസിന്റെ തന്ത്രമാണെന്നും,പൊഴിയൂരിലെ പ്രശ്‌നം പരിഹരിച്ചതിൽ ചട്ടലംഘനം ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് വേണ്ടത് പ്രശ്‌ന പരിഹരിക്കലാണ്. അത് ആരെ കണ്ടു നടത്തിയെന്നത് വിഷയമല്ലെന്നും രാജീവ്‌ ചന്ദ്രശേഖർ വക്തമാക്കി.ആർക്കും പ്രശ്നം പരിഹിരിക്കാൻ കഴിയുമായിരുന്നെന്ന് പറഞ്ഞ അദ്ദേഹം വിഷയത്തിൽ ശശി തരൂരിനെ വിമർശിക്കുകയും ചെയ്തു.

ഇപി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. ഭാര്യയ്ക്ക് ഓഹരിയുണ്ടെന്ന് ഇപി ജയരാജൻ തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. എന്നാൽ വൈദേകം റിസോർട്ടിൽ പങ്കാളിത്തമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ കൈവശമുണ്ടെന്നും, തന്റെ കയ്യിൽ ഉള്ള ചിത്രങ്ങൾ ഒറിജിനലാണെന്നും വിഡി സതീശൻ വ്യക്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *