പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡൃക്കേഷൻ അലുമ്നി അസോസിയേഷൻ രജതജൂബിലി ആഘോഷം നടന്നു
പാലാ: പാലാ സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ അലുമ്നി അസോസിയേഷൻ്റെ രജതജൂബിലി ആഘോഷവും വാർഷിക പൊതുയോഗവും സംയുക്തമായി 2024 ഏപ്രിൽ 13-ാം തിയതി ശനിയാഴ്ച രാവിലെ 10.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ടു. അലുമ്നി അസോസിയേഷൻ പ്രസിഡൻ്റ് ഫാ. ജോസ് പുഴക്കര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ രൂപതയുടെ മുഖ്യ വികാരി ജനറാളും കോളേജ് മാനേജറുമായ റവ. ഡോ. ജോസഫ് തടത്തിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. റിട്ടയേർഡ് ഐ. എഫ്. എസ്. ഉദ്യോഗസ്ഥനും അലുമ്നി അംഗവുമായ ശ്രീ. വി. ജയറാം ജൂബിലി സന്ദേശം നൽകി. രജതജൂബിലിയോടനുബന്ധിച്ചുള്ള സുവനീർ മോൺ. ജോസഫ് തടത്തിൽ പ്രകാശനം ചെയ്തു. അലുമ്നി അസോസിയേഷന്റെ സെക്രട്ടറി ഡോ. അലക്സ് ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. അലുമ്നി അസോസിയേഷന്റെ മുൻ പ്രസിഡൻ്റ് ശ്രീ. പി. കൃഷ്ണകുമാർ , പി.ടി.എ. പ്രസിഡൻ്റ് ശ്രീ. വി. ജെ. കുര്യാക്കോസ് , കോളേജ് ചെയർപേഴ്സൺ അനു മരിയ മാത്യു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബീനാമ്മ മാത്യു സ്വാഗതവും, അലുമ്നി അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ ഡോ. ജോസ് ജെയിംസ് കൃതജ്ഞതയും പറഞ്ഞു. അലുമ്നി അസോസിയേഷൻ്റെ ആദിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കപ്പെട്ട അഖില കേരള ചിത്രരചനാ മത്സരത്തിൻ്റെ സമ്മാനങ്ങൾ വിതരണം ചെയ്തു. അലുമ്നി അസോസിയേഷൻ അംഗങ്ങളും കോളേജ് വിദ്യാർത്ഥികളും അവതരിപ്പിച്ച കലാപരിപാടികൾ സമ്മേളനത്തെ വർണാഭമാക്കി