വരും ദിവസങ്ങളില്‍ അതിശക്ത മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ യെലോ അലര്‍ട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നു ഉച്ചയ്ക്കിറക്കിയ പുതിയ അറിയിപ്പ് പ്രകാരം വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ കൂടുതൽ ശക്തമാകുമെന്നാണ് അറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പും പുറത്തിറക്കി.

ഇതനുസരിച്ച് ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 20 വരെ വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച (മേയ് 18): പാലക്കാട്, മലപ്പുറം

ഞായറാഴ്ച (മേയ് 19): പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി

തിങ്കളാഴ്ച (മേയ് 20): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

പത്തനംതിട്ടയിലും ഇടുക്കിയിലും അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മുന്നറിയിപ്പിന്‍റെ ഭാഗമായി ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

അതേസമയം, ഇന്ന് (മേയ് 16) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും പ്രതീക്ഷിക്കുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ (മേയ് 17) പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ തെക്കൻ കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *