16 വർഷത്തെ ഇടവേളക്ക് ശേഷം കേരളത്തില്‍ കാലവര്‍ഷമെത്തി

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. 16വര്‍ഷത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം നേരത്തെയെത്തുന്നത്. അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് കണ്ണൂര്‍ ,കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് റെഡ് അലര്‍ട്ടാണ്.കിഴക്കന്‍ മധ്യ കൊങ്കന്‍ മേഖലകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് കാലവര്‍ഷം നേരത്തെയെത്താന്‍ കാരണമായത്.