ഇരട്ടചക്രവാതച്ചുഴിയും ന്യൂനമർദപാത്തിയും; സംസ്ഥാനത്ത് മഴ കനക്കും
തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമർദപാത്തിയും മൂലം കേരളത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത 3 മണിക്കൂറിൽ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെയാണ് ന്യൂന മർദപാത്തി സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറൻ തീരമേഖലയിൽ കാലവർഷക്കാറ്റ് അടുത്ത 3 ദിവസം ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.ഒഡിഷക്കും ഛത്തിസ്‌ഗഡിന്‍റെ സമീപപ്രദേശങ്ങളിലായാണ് ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നത്. മറ്റൊരു ചക്രവാതച്ചുഴി മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ വടക്കു-കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്നുണ്ട്