മഴക്കെടുതികൾ നേരിടാൻ വകുപ്പു സുസജ്ജം: മന്ത്രി ജെ ചിഞ്ചുറാണി

0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ കെടുതികൾ നേരിടുന്നതിന് മൃഗസംരക്ഷണ വകുപ്പ് സുസജ്ജമെന്നും ഇതിനായി ജില്ലാ-സംസ്ഥാന തലത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.

ജില്ലാ തലത്തിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി ചീഫ് വെറ്ററിനറി ഓഫീസർ കോർഡിനേറ്റർ ആയ ഒരു ദ്രുത കർമ്മ സേന രൂപീകരിക്കുന്നതിനും മുൻ വർഷങ്ങളിൽ പ്രകൃതിക്ഷോഭം ഉണ്ടായ പ്രദേശങ്ങളിൽ മുൻകരുതലായി മൃഗങ്ങളെ മാറ്റി പാർപ്പിക്കുവാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിനും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. കാലവർഷത്തെ തുടർന്ന് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനും മറ്റു ക്രമീകരണങ്ങൾക്കും കൺട്രോൾ റൂം സംവിധാനം സഹായകരമാകും.

കനത്ത മഴയിൽ വെള്ളക്കെട്ടായി വിവിധ നഗരപ്രദേശങ്ങൾ. കൊച്ചിയിലും തൃശൂരിലും ശക്തമായ മഴയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പകള്‍ തുറന്നു. തിരുവനന്തപുരം, വര്‍ക്കല, കാട്ടാക്കട താലൂക്കുകളില്‍ രണ്ട് ക്യാമ്പുകള്‍ വീതവും നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളില്‍ ഓരോ ക്യാമ്പുകള്‍ വീതവും പ്രവര്‍ത്തിക്കുന്നുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *