എല്ലാ ജില്ലകളിലും മഴ മുന്നറീപ്പുമായ് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: ഏപ്രിൽ 7 മുതൽ 11 വരെ മഴ സാധ്യത പ്രവചനവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ മഴ പെയ്യുമെന്നാണ് അറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് മഴ പെയ്യാൻ സാധ്യത.
ഏപ്രിൽ എട്ടിന് 9 ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഏറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ തിങ്കളാഴ്ച മഴ പെയ്തേക്കും.
എല്ലാ ജില്ലക്കാർക്കും സന്തോഷം നൽകുന്നതാണ് ഏപ്രിൽ 9ലെ പ്രവചനം. ചൊവ്വാഴ്ച 14 ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിപ്പ്. അതേസമയം ഏപ്രിൽ 10ന് വടക്കൻ ജില്ലകളിൽ മഴ പെയ്തേക്കും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ഏപ്രിൽ 11നാകട്ടെ എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴപെയ്തേക്കും. നേരിയതോ മിതമായ തോതിലോ ഉള്ള മഴ സാധ്യതയാണ് ഈ ദിവസങ്ങളിലെല്ലാമുള്ളത്.