10 ലക്ഷത്തിന്റെ ഇൻഷുറൻസ് വെറും 45 പൈസയ്‌ക്ക്

0

റെയിൽവേ യാത്രക്കാരുടെ എണ്ണം ഇന്ത്യയിൽ പ്രതിവർഷം കൂടിക്കൊണ്ടിരിക്കുകയാണ്. തിരക്ക് തന്നെയാണ് ഏത് റൂട്ടുകൾ നോക്കിയാലും. വിശേഷ അവസരങ്ങളിൽ ആണെങ്കിൽ തീരെ പറയണ്ട. ഇന്ത്യയിൽ സർവ സാധാരണമാണ് ജനറൽ കമ്പാർട്ട്മെന്റുകളിൽ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുന്ന കാഴ്ചകൾ. അപകടങ്ങൾ ഇതുകൊണ്ടുതന്നെ കൂടുതലുമാണ്.

ഷാലിമാർ എക്‌സ്പ്രസിൽ ഇരുമ്പ് തൂൺ വീണ് 3 യാത്രക്കാർക്ക് ഈ കഴിഞ്ഞ ഞായറാഴ്ച പരിക്കേറ്റിരുന്നു.ഇന്ത്യൻ റെയിൽവേ ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടായാൽ യാത്രക്കാർക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് നൽകുന്നു. പല യാത്രക്കാർക്കും റെയിൽവേയുടെ ഈ സൗകര്യത്തെക്കുറിച്ച് അറിയില്ല.റെയിൽവേ അപകടം മൂലമുണ്ടാകുന്ന നഷ്ടം ഈ ഇൻഷുറൻസിൽ കമ്പനിയാണ് നികത്തുന്നത്.45 പൈസ മാത്രമാണ് ഈ ഇൻഷുറൻസിന്റെ പ്രീമിയം. ഏതൊക്കെ യാത്രക്കാർക്കാണ് ഈ ഇൻഷുറൻസിന്റെ പ്രയോജനം ലഭിക്കുന്നതെന്ന് നോക്കാം

ഷാലിമാർ എക്‌സ്പ്രസിൽ ഇരുമ്പ് തൂൺ വീണ് 2024 മെയ് 19ന് 3 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ഇത്തരം അപകടങ്ങൾ ഉണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ നൽകാനുള്ള ഐആർസിടിസിയുടെ നയവും ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഈ ഇൻഷുറൻസിനെക്കുറിച്ച് പലർക്കും അറിയില്ല

എന്താണ് റെയിൽവേയുടെ ട്രാവൽ ഇൻഷുറൻസ്?

റെയിൽവേ ട്രാവൽ ഇൻഷുറൻസ് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് തെരഞ്ഞെടുക്കാൻ കഴിയും. അതേസമയം ഈ ആനുകൂല്യം നേരിട്ട് റെയിൽവേ സ്റ്റേറ്റെഷനിൽ നിന്നും ഓഫ്‌ലൈനിൽ ബുക്ക് ചെയ്യുമ്പോൾ ലഭിക്കില്ല. റെയിൽ ഇൻഷുറൻസിന്റെ പ്രീമിയം 45 പൈസയാണ്. എന്നാൽ, ജനറൽ കോച്ചിലോ കമ്പാർട്ടുമെൻ്റിലോ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഈ ഇൻഷുറൻസ് ആനുകൂല്യം കിട്ടുകയില്ല.

ഇൻഷുറൻസ് എത്ര തുക ലഭിക്കും?

10 ലക്ഷം രൂപയുടെ പരിരക്ഷ വരെ റെയിൽവേയുടെ ട്രാവൽ ഇൻഷുറൻസ് നൽകുന്നു. ഇതിൽ ഇൻഷുറൻസ് കമ്പനിയാണ് ട്രെയിൻ അപകടത്തിൽ ഉണ്ടാകുന്ന നഷ്ടം നികത്തുന്നത്. ട്രെയിൻ അപകടത്തിൽ ഒരു യാത്രക്കാരൻ മരിച്ചാൽ, കമ്പനി നോമിനിക്ക് 10 ലക്ഷം രൂപ ഇൻഷുറൻസ് തുക നൽകുന്നു. മാത്രമല്ല, ഒരു യാത്രക്കാരന് അംഗവൈകല്യം സംഭവിച്ചാൽ കമ്പനി 10 ലക്ഷം രൂപ യാത്രക്കാരന് നൽകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *