ബെംഗളൂരുവിലെ ആദ്യ റെയിൽ ഹോട്ടൽ വൻ ഹിറ്റ്. എസി കോച്ചുകൾ എസി റസ്റ്ററന്റുകളാക്കി.
ബംഗളൂരു: തീവണ്ടി കോച്ചുകൾ കോച്ചുകൾ, 20 വർഷം കഴിഞ്ഞ് ആക്രി വിലയ്ക്ക് വിളിക്കുന്നതാണ് റെയിവെയുടെ രീതി എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കോച്ചുകൾ ഉപയിഗിച്ചു നല്ല വരുമാനമുണ്ടാക്കാമെന്നു തെളിയിച്ചിരിക്കുകയാണ് ദക്ഷിണ റയിൽവേ.പഴയ എസി കോച്ചുകൾ ഉപയോഗിച്ചുള്ള നഗരത്തിലെ ആദ്യ റെയിൽ കോച്ച് റസ്റ്ററന്റുകൾ കെഎസ്ആർ ബെംഗളൂരു, ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലുകളിൽ പ്രവർത്തനമാരംഭിച്ചു ദിവസങ്ങൾക്കുള്ളിൽ മികച്ച നേട്ടമാണ് കൈവരിച്ചത്
ഒരേസമയം 40 പേർക്ക് വരെ ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന തരത്തിൽ ക്രമീകരിച്ച ശീതികരിച്ച റസ്റ്ററന്റുകളാണിവ.പുറത്ത് ലഘുഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ റെസ്റ്റോറന്റുകൾക്ക് പഴയ തീവണ്ടി കോച്ചുകൾ അടിമുടി മിനുക്കി രൂപമാറ്റം വരുത്തിയാണ് ഉപയോഗിക്കുന്നത്