രാഹുലിന്റെ അറസ്റ്റിന് വിലക്ക്: കേസ് ഇന്ന് വീണ്ടും പരിഗണിക്കും
തിരുവനന്തപുരം:ബംഗളൂരു സ്വദേശിനി നൽകിയ പരാതിയിൽ മുൻകൂർ ജാമ്യത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ കോടതിയെ സമീപിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഹർജി പരിഗണിച്ച തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെക്ഷൻ ജഡ്ജി വിശദമായ വാദം കേൾക്കണമെന്ന് വിലയിരുത്തി. കേസ് ഇന്ന് വീണ്ടും പരിഗണിക്കും . ഈ കേസിൽ അറസ്റ്റ് വിലക്കിയിട്ടില്ല. ബംഗളൂരു സ്വദേശിനിയുടെ എന്ന പേരിൽ ഇമെയിൽ ലഭിച്ച പരാതിയിലാണ് ക്രൈ ബ്രാഞ്ച് കേസ് എടുത്തത്. കെപിസിസി പ്രസിഡന്റിന് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു.
