കോൺഗ്രസിന്റെ പ്രകടന പത്രിക ഓരോ ഇന്ത്യക്കാരന്റെയും ശബ്ദം; രാഹുൽ ഗാന്ധി
ഡല്‍ഹി: സ്വാതന്ത്ര്യ സമരകാലത്തെ ലീഗിന്റെ ആശയങ്ങളാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നതെന്ന് രാഹുൽ ഗാന്ധി.പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെ പ്രകടന പത്രികയില്‍ പൊതുജനാഭിപ്രായം തേടി മുൻപോട്ട് വന്നിരിക്കുകയാണ് രാഹുല്‍. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഒരോ ഇന്ത്യക്കാരന്റെയും ശബ്ദമാണെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് വാഗ്ദാനങ്ങളോടുള്ള അഭിപ്രായം സമൂഹമാധ്യമങ്ങളിലൂടെയോ ഇമെയില്‍ വഴിയോ കോണ്‍ഗ്രസിനെ അറിയിക്കാമെന്നും രാഹുല്‍ പറയുന്നു. സ്വാതന്ത്ര്യ സമരകാലത്തെ ലീഗിന്റെ ആശയങ്ങളാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് പൊതു ജനാഭിപ്രായം തേടാനുള്ള രാഹുലിന്‍റെ നീക്കം.വലിയൊരു വിഭാഗം പത്രികയെ സ്വാഗതം ചെയ്തു കഴിഞ്ഞെന്നും രാഹുല്‍ വ്യക്തമാക്കി.
ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിയും കൂട്ടരും ഇപ്പോളിതാ ന്യൂനപക്ഷ ക്ഷേമത്തിനായി കോണ്‍ഗ്രസ് മുന്‍പോട്ട് വയ്ക്കുന്ന പദ്ധതികളെ വിമര്‍ശിക്കുകയാണ്. ഇത് വഴി ബിജെപിയുടെ തനിനിറം പുറത്തായെന്നാണ് കോണ്‍ഗ്രസിന്റെ തിരിച്ചടി. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണ്ണായമാകുന്ന സംസ്ഥാനങ്ങളില്‍ പത്രിക പ്രകാശനം നടത്തുന്നതിനെ കുറിച്ചാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. പ്രധാനമന്ത്രിയുടെ പരിഹാസത്തിന് പിന്നാലെ കോണ്‍ഗ്രസ് പത്രികക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും വിമര്‍ശനമുന്നയിച്ച് മുൻപോട്ട് വന്നിട്ടുണ്ട്.
വിഭജനത്തിനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നതെന്നും ഇന്ത്യയിലെ തെരഞ്ഞെടുപ്പിനേക്കാള്‍ പ്രകടന പത്രിക ചേരുക പാക് തെരഞ്ഞെടുപ്പിനായിരിക്കുമെന്നും ശര്‍മ്മ വിമർശിച്ചു.എന്നാൽ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ചാട്ടക്കാരന് മതേതരത്വമെന്തെന്നറിയില്ലെന്ന് ശര്‍മ്മക്ക് കോൺഗ്രസ് മറുപടി നല്‍കി. പ്രധാനമന്ത്രിക്ക് പിന്നാലെ ബിജെപി നേതാക്കള്‍ ഓരോരുത്തരായി കോണ്‍ഗ്രസ് പ്രകടനപത്രികക്കെതിരെ വിമര്‍ശനം ഉന്നയിക്കുമ്പോൾ പൊതുജനാഭിപ്രായം തേടി നിര്‍ദ്ദേശങ്ങള്‍ സജീവ ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം.