ക്ലാ ക്ലാ ക്ലാ, ക്ലീ ക്ലീ ക്ലീ, അന്‍വര്‍ തിരിഞ്ഞുനോക്കി: മുറ്റത്തൊരു രാഹുല്‍; ട്രോള്‍ പൂരം

കൊച്ചി: അര്‍ധരാത്രി പിവി അന്‍വറിനെ വീട്ടിലെത്തി കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ട്രോളി സാമൂഹിക മാധ്യമങ്ങള്‍. ഈ വിഷയത്തില്‍ കോണ്‍ഗ്രസും തള്ളിപ്പറഞ്ഞതോടെ എയറില്‍ പറപറക്കുകയാണ രാഹുല്‍ മാങ്കൂട്ടത്തില്‍ പാതിരാത്രി തലയില്‍ മുണ്ടിട്ട്, അന്‍വറിന്റെ കാല് പിടിക്കാന്‍ പോയതാണോ, പകല്‍ ഫെയ്‌സ്ബുക്കിലിരുന്ന് തള്ളും രാത്രിയില്‍ സങ്കി -സുടാപ്പികളുടെ വീട്ടില്‍, വെല്ലുവിളിയാണ് സാറേ ഇവന്റെ മെയിന്‍, അന്‍വറിന്റെ വസതിയില്‍ കാല് പിടിക്കാന്‍ എത്തിച്ച ഭയപ്പാടിന്റെ പേരാണ് എം സ്വരാജ്, രാഹുല്‍ പോയത് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കാണാന്‍, പകല്‍ ഗീര്‍വാണം. രാത്രി കാലുപിടുത്തം,’ എന്നിങ്ങനെ പോകുന്നു കമന്റ് പുരം
ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ.., അന്‍വര്‍ തിരിഞ്ഞു നോക്കി ദാ മുറ്റത്തൊരു രാഹുല്‍’-ഇതാണ് മറ്റൊരു ട്രോള്‍. ‘വ്യാജന്‍ സ്വരാജിനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കു എന്ന് വെല്ലുവിളിച്ച് ഉറങ്ങാന്‍ പോയി. ഉറങ്ങി എണീറ്റപ്പോള്‍ ദേ സ്വരാജ് നിലമ്പൂര് സ്ഥാനാര്‍ത്ഥി . നിന്റെയൊക്കെ അഹങ്കാരം കാരണം നിലമ്പൂരില്‍ ഇടതുപക്ഷം ഒന്നു ഉഷാറായിട്ടുണ്ട് .. നന്ദി വ്യാജ നന്ദി. ഏറ്റവും പുതിയ വാര്‍ത്ത രാത്രി അന്‍വറിന്റെ വീടിന്റെ തിണ്ണയില്‍ കണ്ടു എന്നതാണ്. നല്ല പേടിയുണ്ട് അല്ലേ’, സ്വരാജിന്റെ പേര് കേട്ടപ്പോള്‍ തന്നെ 2ദിവസത്തേക്ക് കാണാന്‍ ഇല്ലാത്ത വ്യാജന്‍ ആരുടെയോ പ്രേരണയാല്‍ ഉറക്കമുണര്‍ന്നപ്പോള്‍’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍