അദാനിക്കും അംബാനിക്കും മോദി ആനുകൂല്യം നല്കുന്നു; പ്രചാരണം കോൺഗ്രസ് തുടരും, റായ് ബറേലിയിലും പ്രചരണം മുറുക്കി രാഹുൽ
അദാനിക്കും അംബാനിക്കും മോദി ആനുകൂല്യം നല്കുന്നു എന്ന പ്രചാരണം തുടരാനൊരുങ്ങി കോൺഗ്രസ്. രാഹുൽ ഇതിൽ നിന്ന് പിൻമാറിയെന്ന വാദം അടിസ്ഥാനരഹിതം എന്ന് കോൺഗ്രസ്.തെളിവായി രാഹുൽ അടുത്തിടെ നടത്തിയ പ്രസംഗങ്ങൾ നല്കുമെന്നും പറഞ്ഞു.
അതേസമയം വയനാട്ടിലേത് പോലെ തന്നെ റായ് ബറേലിയിലും രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡല ചർച്ച സജീവം.ജയിച്ചാൽ രാഹുൽ റായ്ബറേലി ഉപേക്ഷിക്കില്ലെന്നാണ് ഒരു വിഭാഗം വോട്ടർമാർ പറയുന്നത്. ബിജെപി പ്രചാരണം ശക്തമാക്കിയ സാഹചര്യത്തിൽ രാഹുൽ മണ്ഡലത്തെ ആത്മാർത്ഥമായി സേവിക്കുമെന്ന് പ്രചാരണ റാലികളിൽ ഉറപ്പ് നൽകിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി.