രാഹുല്‍ മത്സരിക്കുന്നത് അമേഠിയിലോ,റായ് ബറേലിയില്‍ പ്രിയങ്ക ഇറങ്ങിയേക്കുമോ?
കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് പ്രകടനപത്രികക്ക് അംഗീകാരം നൽകാൻ യോഗം ചേരും.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ അധ്യക്ഷതയിലാണ് യോഗം. പത്രികയുടെ കരട് തയ്യാറാക്കി സമിതി നേതൃത്വത്തിന് കൈമാറിയിരുന്നു. രാഹുൽ ഗാന്ധിയും, ഖർഗെയും ഇതിനോടകം പ്രഖ്യാപിച്ച 5 ഗ്യാരണ്ടികളാവും പ്രകടനപത്രികയുടെയും ഹൈലൈറ്റ്. അവശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ വൈകീട്ട് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. കേരളത്തിലേതടക്കം രണ്ട് ഘട്ടങ്ങളിലായി 82 സ്ഥാനാർത്ഥികളെ കോൺഗ്രസ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. യു പി ചർച്ചക്കെടുത്താൽ രാഹുൽ അമേഠിയിൽ കൂടി മത്സരിക്കുമോ, റായ് ബറേലിയിയിൽ പ്രിയങ്ക മത്സരിക്കാനുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരും. മത്സരിക്കാൻ സാധ്യത കുറവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.