രാഹുൽ നർവേക്കർ സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

0

 

മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി പ്രതിപക്ഷ മഹാ വികാസ് അഘാഡി (എംവിഎ) പാർട്ടികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വിസമ്മതിച്ചതിനാൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംഎൽഎ രാഹുൽ നർവേക്കർ ഇന്ന് (ഞായറാഴ്ച ) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നിയമസഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ആവശ്യപ്പെട്ട് പ്രതിപക്ഷ എംവിഎ ഔപചാരിക ആവശ്യം ഉന്നയിച്ചു, ഇക്കാര്യത്തിൽ നാളെ തീരുമാനമെടുക്കും. നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിഎമ്മുകൾ ദുരുപയോഗം ചെയ്തതിൽ പ്രതിഷേധിച്ച് ഇന്നലെ സത്യപ്രതിജ്ഞ ചെയ്യാതിരുന്ന എംവിഎ -എംഎൽഎമാർ ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.

കൊളാബ നിയമസഭാമണ്ഡലത്തിൽ നിന്നും ബിജെപി എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ നർവേക്കർ, ബിജെപിയുടെ കോടീശ്വര ഗണത്തിൽപ്പെട്ട നേതാവാണ് .  129.80 കോടിയാണ് ആസ്‌തി.
മുതിർന്ന എൻസിപി നേതാവ് രാംരാജെ നായിക് നിംബാൽക്കറുടെ മരുമകനാണ് നർവേക്കർ. രാഹുലിൻ്റെ പിതാവ് സുരേഷ് നർവേക്കർ കൊളാബയിലെ മുനിസിപ്പൽ കൗൺസിലറായിരുന്നു. രാഹുലിൻ്റെ സഹോദരൻ മകരന്ദ് നർവേക്കർ രണ്ടാം തവണ മുനിസിപ്പൽ കൗൺസിലറാണ്. ഭാര്യാസഹോദരി ഹർഷിത നർവേക്കറും കഫ് പരേഡിൽ നിന്ന് ഭാരതീയ ജനതാ പാർട്ടി ടിക്കറ്റിൽ മുനിസിപ്പൽ കൗൺസിലറാണ്.

ശിവസേന യുവജന വിഭാഗത്തിലെ പാർട്ടി വക്താവായിരുന്ന രാഹുൽ നർവേക്കർ 15 വർഷത്തിനുശേഷം ലോകസഭാ സീറ്റ് ലഭിക്കാത്ത കാരണത്താൽ ശിവസേന വിട്ട് 2014ൽ എൻസിപിയിൽ ചേർന്ന്, ലോകസഭാ തെരഞ്ഞെടുപ്പിൽ മാവൽ മണ്ഡലത്തിൽ സ്ഥനാർത്ഥിയായി  മത്സരിച്ചു. പക്ഷെ   പരാജയപ്പെട്ടു.പിന്നീട് നോമിനേറ്റഡ് MLC ആയി.

അതിന് ശേഷം 2019ൽ ബിജെപി സ്‌ഥാനാർഥിയായി കൊളാബയിൽ 16,195വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
2022 ജൂലൈ 3-ന് നർവേക്കർ 45-ാം വയസ്സിൽ മഹാരാഷ്ട്ര നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ. 

48,581വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ അദ്ദേഹം കൊളാബയിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *