മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി: ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കും. പരാതിക്കാരിക്ക് എതിരായ പരാതി പരിഗണിച്ചില്ലെന്നും നടന്നത് ലഘു വിചാരണയാണെന്നും കാണിച്ചാണ് രാഹുൽ മുൻകൂർ ജാമ്യാ അപേക്ഷ നൽകിയത്. കഴിഞ്ഞദിവസമാണ് രാഹുലിന്റെ മുൻകൂർ ജാമ്യാ അപേക്ഷ തള്ളിയത്. രാഹുൽ പത്താം ദിവസവും ഒളിവിൽ കഴിയുകയാണ്. നിലവിൽ നിലവിൽ കർണാടക കേന്ദ്രമായാണ് പോലീസ് അന്വേഷണം നടക്കുന്നത്.
