രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവറിനെയും സ്റ്റാഫിനെയും കേസിൽ പ്രതി ചേർത്തു
എറണാകുളം : ബലാൽസംഗകേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവറിനെയും സ്റ്റാഫിനെയും കേസിൽ പ്രതിചേർത്തു. ഫസൽ, ആൽവിൻ എന്നിവരെയാണ് പ്രതി ചേർത്തത്. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചെന്നാണ് കേസ്. അതേസമയം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം നേടി രാഹുൽ ഹൈക്കോടതിയെ സമീപിച്ചു. പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. കേസിലെ രേഖകൾ തനിക്ക് ലഭ്യമാക്കിയിട്ടില്ല, തെളിവുകൾ നൽകാൻ സാവകാശം വേണം. വാദം സാധൂകരിക്കാൻ ആയില്ലെങ്കിൽ കീഴടങ്ങാൻ തയ്യാറാണെന്നും രാഹുലിന്റെ മുൻകൂർ ജാമ്യ അപേക്ഷയിൽ ഉണ്ട്.
