രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ ഇല്ല
കാസർഗോഡ്: രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങുമെന്ന അഭ്യൂഹത്തെ തുടർന്ന് ഹോസ്ദുർഗ് കോടതി വളപ്പിൽ ഏർപ്പെടുത്തിയിരുന്ന വൻ പോലീസ് സന്നാഹം പിൻവലിച്ചു. ജോലി സമയം കഴിഞ്ഞ് മണിക്കൂറുകളോളം കാത്തിരുന്ന ജഡ്ജിയും മടങ്ങി. രാഹുൽ കസ്റ്റഡിയിൽ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ കുടകിൽ ഒഴിവിൽ കഴിയുകയാണെന്നും കോടതിയിൽ കീഴടങ്ങുമെന്നും അഭ്യൂഹം ഉണ്ടായിരുന്നു. ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ഇവിടെ വൻ പോലീസ് സന്നാഹം ഒരുങ്ങിയിരുന്നു. രാഹുൽ മാങ്കൂട്ടലിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തുവെന്ന തരത്തിലാണ് അഭ്യൂഹങ്ങൾ പരന്നത്. രാത്രിയോടെയാണ് രാഹുൽ കസ്റ്റഡിയിൽ ഇല്ലെന്ന് പോലീസ് സ്ഥിരീകരിക്കുന്നത്.
