“രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങള്‍ തെറ്റ് ” : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: ‘വോട്ട് മോഷണ’ ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധ മാർച്ചിനിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങള്‍ വസ്‌തുതാപരമായി തെറ്റാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. ഇത് തെളിയിക്കാനായി തെരഞ്ഞെടുപ്പ് ഉന്നതസമിതി വസ്‌തുതാ പരിശോധന നടത്തിയതായും ഇവർ പറഞ്ഞു. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്‌കരണം സുതാര്യമായ രീതിയിലാണ് നടന്നതെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.ബിഹാറിലെ വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ കൃത്രിമത്വം ആരോപിച്ച് പ്രതിപക്ഷം നേരത്തേ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളുടെ പട്ടികയും കമ്മിഷൻ പുറത്തുവിട്ടു. ആർജെഡി, കോൺഗ്രസ്, സിപിഐ തുടങ്ങിയ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ വീഡിയോകളും സാക്ഷ്യപത്രങ്ങളും രേഖകളിൽ ഉൾപ്പെടുന്നു.