രാഹുൽഗാന്ധി ഇന്ന് വന്യമൃഗാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും.

0

വയനാട് : വയനാട് എം. പി. രാഹുൽഗാന്ധി ഇന്ന് (ഞായറാഴ്ച) ജില്ലയിലെത്തും. വന്യമൃഗാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും. രാവിലെ 7.45-ന് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പയ്യമ്പള്ളി ചാലിഗദ്ദയിലെ അജീഷിന്റെ വീട്ടിലെത്തും. 8.10-ന് അവിടെനിന്ന് പാക്കത്തേക്ക് തിരിക്കും. 8.35 മുതൽ ഒമ്പതുവരെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനസംരക്ഷണസമിതി ജീവനക്കാരൻ പോളിന്റെ വീട്ടിൽ ചെലവഴിക്കും. ഒമ്പതിന് മൂടക്കൊല്ലിക്ക് തിരിക്കും. 9.55-ന് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂടക്കൊല്ലി പ്രജീഷിന്റെ വീട്ടിലെത്തും.

10 മണിയോടെ കല്പറ്റ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിലേക്ക് തിരിക്കും. 10.50 മുതൽ 11.20 വരെ കല്പറ്റ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിൽ നടക്കുന്ന അസസ്‌മെന്റ് റിവ്യു മീറ്റിങ്ങിൽ പങ്കെടുക്കും. 11.50-ന് കല്പറ്റ എസ്.കെ.എം.ജെ. സ്കൂൾ ഗ്രൗണ്ടിൽനിന്ന് ഹെലികോപ്റ്റർ മാർഗം കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിക്കും. 12.30-നു കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പ്രത്യേക വിമാനത്തിൽ അലഹാബാദിലേക്ക്‌ തിരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *