രാഹുൽ ഗാന്ധി വയനാട്ടിൽ ഏപ്രില്‍ മൂന്നിന് നാമനിര്‍ദേശ പത്രിക സമർപ്പിക്കും
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്ത മാസം വയനാട്ടിലെത്തും. വയനാട്ടില്‍ റോഡ് ഷോയും സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുണ്ട്.ഏപ്രില്‍ രണ്ടിന് വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി മൂന്നാം തിയതി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം ഡിസിസി നേതൃത്വം നിലയിൽ സ്ഥിരീകരിച്ചിട്ടില്ല.
വയനാട്ടിലെ സിറ്റിംഗ് എം.പിയായ രാഹുല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മണ്ഡലത്തിൽ ഇതുവരെ എത്തിയിട്ടില്ല. രാഹുല്‍ എത്തുന്നതോടെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വയനാട്ടിലും മറ്റു മണ്ഡലങ്ങളിലും സജീവമാകും.