കഷായ പരാമർശം : (video) കെ ആര്‍ മീരയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

0

കോഴിക്കോട് :കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷാരോണ്‍ രാജ് വധക്കേസ് മുന്‍നിര്‍ത്തി കെആർ മീര നടത്തിയ പരാമർശത്തിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്ക് രാഹുൽ ഈശ്വർ പരാതി നൽകി . കൊലപാതകത്തെ ന്യായീകരിക്കുന്ന നിലപാടിനെതിരെയാണ് പരാതിയെന്ന് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കെ ആര്‍ മീരയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷാരോണ്‍ രാജ് വധക്കേസ് മുന്‍നിര്‍ത്തി പറഞ്ഞ പ്രസ്താവനയിലാണ് നടപടി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്കാണ് പരാതി നല്‍കിയത്. കൊലപാതകത്തെ ന്യായീകരിക്കുന്ന നിലപാടിനെതിരെയാണ് പരാതിയെന്ന് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
” വളരെ ചിരിച്ചുകൊണ്ട് പുച്ഛത്തോടെ പറയുകയാണ് ചിലപ്പോള്‍ കഷായം കലക്കി കൊടുക്കേണ്ടി വരും എന്ന്. ഷാരോണ്‍ എന്നു പറയുന്ന പുരുഷന്‍ സമപ്രായക്കാരിയായ ഗ്രീഷ്മയെയാണ് വിഷം കൊടുത്ത് കൊന്നതെങ്കില്‍ ന്യായീകരിക്കുമോ? നമ്മുടെ നാട്ടിലെ പ്രമുഖമായൊരു ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലിരുന്ന് ഒരാള്‍ ഒരാള്‍ക്ക് വിഷം കൊടുത്ത് കൊന്നതിനെ കുറിച്ച് പറയുകയാണ്. അഞ്ചോ ആറോ തവണ മനപ്പൂര്‍വം ഷാരോണിനെ ഗ്രീഷ്മ വിളിച്ചു വരുത്തി ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ താത്പര്യത്തോടെ സംസാരിച്ചു. എന്നിട്ട് വിഷം കൊടുത്ത് കൊന്നുവെന്ന് കോടതി വിധിയില്‍ വ്യക്തമായി പറയുന്നുണ്ട്. അങ്ങനെ കൊല്ലപ്പെട്ട ഒരുത്തനെ അപമാനിക്കുകയും അവന്റെ കുറ്റമാണ് അവന്‍ മരിച്ചത് എന്ന് പറയുകയും ചെയ്യുന്നത് കൊലപാതകത്തെ ന്യായീകരിക്കലല്ലേ? വിദ്വേഷ പ്രസംഗമല്ലെ ?”– രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *