പോലീസ് നിയമോപദേശം തേടി, പിന്നാലെ രാഹുലിനെതിരെ കേസ്
ന്യൂഡൽഹി: പാർലമെൻ്റ് വളപ്പിലെ സംഘർഷത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തത് നിയമോപദേശം തേടിയ ശേഷം. ഗുജറാത്തിൽ നിന്നുള്ള ബിജെപി എംപി ഹേമന്ദ് ജോഷി നൽകിയ പരാതിയിലാണ് വ്യാഴാഴ്ച രാഹുലിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തത്.
നിയമോപദേശം സ്വീകരിച്ച ശേഷമാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുതതെന്ന് പോലീസ് അറിയിച്ചു. എംപിമാരെ കയ്യേറ്റം ചെയ്തു, വനിതാ എംപിമാരെ അപമാനിച്ചു എന്നീ പരാതികളാണ് രാഹുലിനെതിരെയുള്ളത്. സെക്ഷൻ 109, 115, 117, 121, 125, 351 എന്നീ വകുപ്പുകൾ പ്രകാരമാണ് രാഹുലിനെതിരെ പാർലമെൻ്റ് സ്ട്രിറ്റ് പോലീസ് സ്റ്റേഷനിൽ ബിജെപി നേതാക്കൾ പരാതി നൽകിയത്.