റഹീം കേസ്: നാല് ദിവസത്തിനകം വീണ്ടും പരിഗണിക്കും

0

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്‍റെ മോചന ഹർജി നാല്​ ദിവസത്തിനകം റിയാദ്​ കോടതി വീണ്ടും പരിഗണിക്കും. ഡിസംബർ 12 (വ്യാഴം) ഉച്ചക്ക് 12.30നാണ്​​ അടുത്ത സിറ്റിങ്. അന്ന്​ മോചന ഉത്തരവുണ്ടാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ റഹീമിന്‍റെ അഭിഭാഷകൻ ഒസാമ അൽ അമ്പറും റിയാദ്​ സഹായസമിതി ഭാരവാഹികളും അറിയിച്ചു.

ഇന്ന്​ (ഞായറാഴ്​ച) റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങിനൊടുവിൽ അന്തിമ വിധി പറയൽ മറ്റൊരു ദിവസത്തേക്ക്​ മാറ്റിയിരുന്നു​. ആ തീയതിയാണ്​ അൽപം മുമ്പ്​ കോടതി അഭിഭാഷകനെ അറിയിച്ചത്​. സൗദി ബാലന്‍റെ മരണത്തിൽ റഹീമിന്‍റെ പങ്ക് സംബന്ധിച്ച് പ്രോസിക്യൂഷൻ നിലപാട് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.  ഇക്കാര്യത്തിൽ റഹീമിന് പറയാനുള്ളതും കോടതിയിൽ സമർപ്പിച്ചു.     ഇവ സ്വീകരിച്ച ശേഷമാണ് അന്തിമ വിധിയിലേക്ക് കടക്കാതെ കോടതി കേസ് മാറ്റിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *