റാഗിങ്ങ് നഗ്നനാക്കി: സിദ്ധാർത്ഥനെ പെട്രോൾ ഒഴിച്ചു തീയിടുമെന്നു ഭീഷണി

0

കൽപറ്റ: പൂക്കോട് വെറ്ററിനറി കോളജിൽ റാ​ഗിങ്ങിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച ജെ എസ് സിദ്ധാർത്ഥന്‍ എട്ട് മാസത്തോളം തുടർച്ചയായി ക്രൂര പീഡനത്തിന് ഇരയായതായി ആന്റിറാഗിങ് സ്ക്വാഡ് റിപ്പോർട്ട്. എസ്എഫ്ഐ നേതാക്കളടക്കമുള്ളവരാണ് സിദ്ധാർത്ഥനെ നിരന്തരം റാഗിംഗിന് ഇരയാക്കിയത്.

ഹോസ്റ്റലിൽ താമസിക്കാൻ തുടങ്ങിയതു തൊട്ട് എല്ലാ ദിവസവും സിദ്ധാർത്ഥൻ കോളജ് യൂണിയൻ പ്രസിഡന്റും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ അരുണിന്റെ മുറിയിൽ റിപ്പോർട്ട് ചെയ്യണമായിരുന്നു. എല്ലാ ദിവസവും രാവിലെയും വൈകിട്ടും അരുണിന്റെ മുറിയിലെത്തണമെന്നായിരുന്നു സിദ്ധാർത്ഥന് കിട്ടിയ നിർദേശം.

മുറിയിൽവച്ചു പലതവണ നഗ്നനാക്കി റാഗ് ചെയ്തു. ഇക്കാര്യം സിദ്ധാർത്ഥൻ വെളിപ്പെടുത്തിയിരുന്നതായി സഹപാഠി ആന്റി റാഗിങ്ങ് സ്ക്വാഡിനു മൊഴി നൽകി. സിദ്ധാർത്ഥന്റെ പിറന്നാൾ ദിവസം ഹോസ്റ്റലിലെ ഇരുമ്പുതൂണിൽ കെട്ടിയിട്ട് പെട്രോൾ ഒഴിച്ചു തീയിടുമെന്നു എസ് എഫ് ഐ വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തി. ക്യാമ്പസിൽ സജീവമായി പ്രവർത്തിച്ചിരുന്ന സിദ്ധാർത്ഥനെ വരുതിയിലാക്കണമെന്ന് കോളജ് യൂണിയൻ നേതൃത്വം തീരുമാനിച്ചിരുന്നു.

 

 

അതിനിടെ സർവകലാശാലയിലെ ചില സെക്യൂരിറ്റി ജീവനക്കാർ സ്ക്വാഡിനു മൊഴി നൽകാൻ കൂട്ടാക്കിയില്ല. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, നിയമോപദേശം തേടിയശേഷം അന്തിമ റിപ്പോർട്ട് വൈസ് ചാൻസലർക്കു നൽകാനാണു ആന്റിറാഗിങ് സ്ക്വാഡിന്റെ നിലവിലെ തീരുമാനം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *