വീണ്ടും റാഗിങ്: പ്ലസ്‌വൺ വിദ്യാർഥികളെ മർദിച്ച് ദൃശ്യങ്ങള്‍ റീൽസാക്കി

0

മലപ്പുറം: പ്ലസ്‌വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികള്‍ മർദിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടി ജിവിഎച്ച്എസ് സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർഥികളാണ് മർദനം നേരിട്ടതായി പരാതി നൽകിയത്. ആദ്യം മർദിച്ചപ്പോൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇത് ചോദ്യം ചെയ്‌താണ് വീണ്ടും മർദനത്തിന് ഇരയാക്കാന്‍ കാരണമെന്ന് വിദ്യാർഥികൾ പറഞ്ഞു.കൂടാതെ മർദന ദൃശ്യങ്ങൾ റീലാക്കി പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് ഏഴ് പ്ലസ്‌ടു വിദ്യാർഥികൾക്കെതിരെ കേസെടുത്തു. പ്ലസ്‌വൺ കൊമേഴ്‌സിൽ പഠിക്കുന്ന വിദ്യാർഥികളെ യൂണിഫോം ഷർട്ടിൻ്റെ ബട്ടൻസ് ഇടാത്തതിലും, ഐഡി കാർഡ് ധരിച്ചില്ലെന്നും പറഞ്ഞാണ് സീനിയർ വിദ്യാർഥികൾ മർദിച്ചത്.സ്‌കൂൾ ഗ്രൗണ്ടിലും കൊണ്ടോട്ടിയിലേക്കുള്ള ഇടവഴിയിൽ വെച്ചുമായിരുന്നു ഇവരെ പ്രതികളായ വിദ്യാർഥികൾ മർദിച്ചതെന്നാണ് പറയുന്നത്. മർദനത്തിൻ്റെ ദൃശ്യങ്ങൾ മാസ് ബിജിഎം കയറ്റി സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്‌തു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *