കേരളത്തിലെ ‘റഫി സോങ് സിംഗേഴ്സ്ന് ‘ മുംബൈയിൽ ആദരവ്

0

 

നവി മുംബൈ: യുഗപ്രഭാവനായ സംഗീത ചക്രവർത്തി മുഹമ്മദ്‌ റഫിയുടെ നൂറാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി റഫിയുടെ ജന്മ നാടായ മുംബൈ നഗരിയും അദ്ദേഹത്തിന്റെ കബറും സന്ദർശിക്കാനെത്തിയ കേരളത്തിലേ റഫി അക്കാദമി പ്രവർത്തകർക്കും, ഗായകർക്കും നവി മുംബൈ എ ഐ കെഎംസിസി യുടെ നേതൃത്വത്തിൽ സീകരണം നൽകി. കെഎംസിസി സംസ്ഥാന പ്രസിഡണ്ട്‌ അസീസ് മണിയൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സിക്രെട്ടറി കെ പി അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു. റഫി ഫൌണ്ടേഷൻ പ്രവർത്തകരായ യു വി അഷ്‌റഫ്‌, ഹാഷിറലി, ഡോക്ടർ വി പി ശശിധരൻ, ബച്ചൻ അഷ്‌റഫ്‌, സിദ്ധീഖ് ഉമർ, എം പി നവുഫൽ, എ കെ സകരിയ, എം എ ഖാലിദ്, സി എച്ച് ഇബ്രാഹിം കുട്ടി, ഉൾവാർ മുഹമ്മദ്‌ എന്നിവർ സംസാരിച്ചു.
ഖാർഘറിലെ റീജൻസി ഗാർഡൻ കമ്മ്യുണിറ്റി ഹാളിൽ റഫിയുടെയും കിഷോർകുമാറിൻ്റെയും ഗാനങ്ങൾ കോർത്തിണക്കികൊണ്ടുള്ള കരോക്കെ ഗാനമേള, സംഗീതാസ്വാദകർക്ക് വ്യത്യസ്തമായ ഒരനുഭവമായിമാറി.
പരിപാടിയിൽ മുംബയിലെ രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
പി വി കുഞ്ഞബ്ദുള്ള നന്ദി പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *