ജില്ലാ സെക്രട്ടറിയായി ആർ.നാസർ തുടരും / യുപ്രതിഭ എംഎൽഎ ജില്ലാ കമ്മിറ്റിയിൽ
ആലപ്പുഴ : ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറിയായി ആർ.നാസർ തുടരും . യുപ്രതിഭ എംഎൽഎ ഉൾപ്പടെയുള്ള 4 പുതുമുഖങ്ങളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.എംഎൽഎ -എംഎസ് അരുൺകുമാർ ,അജയ് സുധീന്ദ്രൻ ,രഘുനാഥ് എന്നിവരാണ് മറ്റു അംഗങ്ങൾ .5 പേരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.
ഹരിപ്പാട് നടക്കുന്ന സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌തത് മുഖ്യമന്ത്രി പിണറായി വിജയനാണ് . മൂന്നു ദിവസം നീണ്ടു നിന്ന സമ്മേളനത്തിൽ 46 ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 15 ഏരിയകളിൽ നിന്നായി 407 പ്രതിനിധികളാണ് പങ്കെടുക്കുന്നത് . ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ച് അംഗമായ മുതിർന്ന നേതാവ് ജി.സുധാകരൻ ഇത്തവണ ജില്ലാ സമ്മേളന പ്രതിനിധി അല്ല.
സമ്മേളനം ഇന്നവസാനിക്കും.