ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്ക് മുന്നൊരുക്കങ്ങൾ ആരംഭിച്ചു ഒമാൻ ടീം

0

മസ്കത്ത്: ഈ മാസം നടക്കുന്ന ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്ക് മുന്നൊരുക്കങ്ങൾ ആരംഭിക്കാൻ ഒമാൻ ടീം. വരുന്ന ബുധനാഴ്‌ച മസ്ക‌ത്തിൽ ആഭ്യന്തര ക്യാമ്പ് ആരംഭിക്കും. അതിന് മുന്നോടിയായി പുതിയ പരിശീലകൻ ജറോസ്ലാവ് സിൽഹാവി ഒമാനിലെത്തും. തുടർന്ന് ക്യാമ്പിലേക്ക് തിരഞ്ഞ ടുക്കപ്പെടുന്ന സ്ക്വാഡിനെ പരിശീലകൻ പ്രഖ്യാപിക്കും. തുടർച്ചയായി പരാജയങ്ങളും ഫിഫ റാങ്കിംഗിലെ സ്ഥാനനഷ്ടങ്ങളും മറന്ന് തിരിച്ചുവരവിനൊരുങ്ങുന്ന ഒമാൻ ടീമിൽ ചില അപ്രതീക്ഷിത മാറ്റങ്ങളുണ്ടായാലും അത്ഭുതപ്പെടാനില്ല.

ചില പരിചയ സമ്പന്നർക്ക് സ്ഥാനം നഷ്ടമാകാനും പുതുമുഖങ്ങൾക്ക് ദേശീയ ടീമിലേക്ക് വിളിയെത്താനും സാധ്യതകൾ ഏറെയാണ്. പുതിയൊരു ടീമിനെയും തൻ്റെ കളിശൈലിക്കൊത്ത താരങ്ങളെയും സൃഷ്ടിച്ചെ ടുക്കുകയായിരിക്കും ജറോ സ്ലാവ് സിൽ ഹാവിയുടെ പ്രഥമ ലക്ഷ്യം.ഒമാൻ ആഭ്യന്തര ലീഗുകളിൽ മത്സരങ്ങൾ നേരിട്ട് വീക്ഷിക്കാൻ പരിശീകലനും എത്തിയിരുന്നു.

2026ൽ അമേരിക്കയിലും കാനഡയിലും മെക്സി ക്കോയിലുമായി ലോകകപ്പിന് പന്തുരുളുമ്പോൾ ഒമാന്റെ ദേശീയ പതാക പതിഞ്ഞ കുപ്പായമണിഞ്ഞ് ചെമ്പടയും കളത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാ ജ്യത്തെ ഫുട്‌ബോൾ പ്രേമികൾ. ഇക്കാലമത്രയും സാധ്യമാകാതെ പോയ ആ സ്വപ്നങ്ങളിലേക്ക് ടീമിനെ ഊതിക്കാച്ചി പാകപ്പെടുത്താനെത്തിയ കപ്പിത്താനിലാണ് ടീമിന്റെയും ആരാധകരുടെയും പ്രതീക്ഷയുടെ മുഴുവൻ ഭാരവും.

ഒമാൻ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി ചെക്ക് കോച്ച് ജറോസ്ലാവ് സിൽ ഹാവിയെ കഴിഞ്ഞ ദിവസമാണ് ഒമാൻ ഫുട്ബോൾ അസോസിയേഷൻ നിയമിച്ചത്. 2026 വരെയാണ് കരാർ.ഏഷ്യാ കപ്പിലെ ടീമിന്റെ മോശം പ്രകടനത്ത തുടർന്ന് പുറത്താക്കപ്പെട്ട ക്രൊയേഷ്യൻ പരിശീല കൻ ബ്രാങ്കോ ഇവാങ്കോ വിച്ചിന്റെ പകരക്കാരനായാ ണ് പരിചയ സമ്പന്നനായ ജറോസ്ലാവ് സിൽഹാവിയെ എത്തുന്നത്.

ലോകകപ്പിന്റെ രണ്ടാം ഘട്ട യോഗ്യത മത്സരങ്ങ ളാണ് നടന്നു വരുന്നത്. രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാന ത്താണ് ഒമാൻ. മാർച്ച് 21ന് മസ്കത്തിൽ മലേഷ്യക്കെ തിരെയാണ് ഒമാന്റെ അടുത്ത മത്സരം. തുടർന്ന് മാർച്ച് 26ന് കോലാംലംപൂരിൽ മലേഷ്യയെ നേരിടും. ജൂണിലാണ് തുടർന്നുള്ള മത്സരങ്ങൾ.

Muscat : Oman team to begin preparations for this month’s World Cup football qualifiers. The domestic camp will start in Muscat next Wednesday. Prior to that, the new coach Jaroslav Zilhawi will arrive in Oman. Then the coach will announce the squad that will be selected for the camp. It will not be surprising if there are some unexpected changes in the Oman team, which is preparing to come back after successive defeats and losing places in the FIFA rankings. Chances are high that some experienced players may lose their spots and the freshers may get called up to the national team. Jaro Slavo Zillavi’s first goal will be to create a new team and players who match his style of play. Parishikalan also came to watch the matches live in the Oman domestic leagues.

In 2026, when the World Cup is played in the United States and Canada with Mexi-Coil, the football lovers of the kingdom are hoping that Oman’s national flag will be on the field. The entire weight of the hope of the team and the fans rests on the captain who has come to make the team reach those dreams that have been impossible all this time.The Oman Football Association has appointed Czech coach Jaroslav Zil Havy as the new coach of the Oman national football team. The contract runs until 2026.

Experienced Jaroslav Silhavi will replace Croatian coach Branko Ivanko Vic, who was sacked following the team’s poor performance in the Asia Cup.The second phase of the World Cup qualification matches are taking place. Oman are second in Group D with three points from two matches. Oman’s next match is against Malaysia in Muscat on March 21. They will then face Malaysia in Kuala Lumpur on March 26. The next matches will be held in June.

Spread the love

Leave a Reply

Your email address will not be published. Required fields are marked *