ദോഹയിൽ ഉഗ്രസ്‌ഫോടനം, ഉന്നം മുതിർന്ന ഹമാസ് നേതാക്കൾ

ദോഹ: വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആക്രമണം നടത്തി ഇസ്രയേൽ. ദോഹയിൽ പത്തോളം ഉടങ്ങളില്‍ ഉഗ്രസ്‌ഫോടനമാണ് നടന്നത്. ഉന്നം മുതിർന്ന ഹമാസ് നേതാക്കളെന്ന് സൂചന. ഹമാസ് ഉന്നത നേതൃത്വത്തെ ലക്ഷ്യം വെച്ചായിരുന്നു അക്രമണം. ആക്രമണം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. അമേരിക്ക മുന്നോട്ട് വെച്ച വെടിനിർത്തൽ ചർച്ച ചെയ്യുന്ന യോഗമാണ് ആക്രമിക്കപ്പെട്ടതെന്ന് ഹമാസ് നേതാക്കകളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.