പൊലീസിനെ വെല്ലുവിളിച്ച് അൻവറിന്റെ വാർത്താസമ്മേളനം

0

ചേലക്കര: പി വി അൻവറിന്റെ വാർത്താസമ്മേളനം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ. അൻവറിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ലെന്ന് മാത്രമല്ല, തർക്കിക്കുകയും ചെയ്തു.തിരഞ്ഞെടുപ്പ് സംബന്ധിച്ചുളള ഒരു ടെലികാസ്റ്റിംഗും ഈ സമയത്ത് പാടില്ല എന്നതാണ് നിയമമെന്ന് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ചട്ടലംഘനം റിപ്പോർട് ചെയ്‌തിട്ടുണ്ട്. അൻവറിന് ഇപ്പോൾ നോട്ടീസ് നൽകിയെന്നും ഉടൻ തന്നെ നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

തടയാനെത്തിയ ഉദ്യോഗസ്ഥനോട് അൻവർ നിസ്സഹകരണ മനോഭാവമാണ് പുലർത്തിയത്. ഏത് നിയമ പ്രകാരമാണ് ലംഘനമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് താൻ സംസാരിച്ചതാണെന്നും അൻവർ ഉദ്യോഗസ്ഥനോട് പറഞ്ഞു. വെറുതെ പിണറായി പറഞ്ഞിട്ട് വന്നാൽ താൻ കോടതിയിലേക്ക് പോകുമെന്നും പിണറായി എന്തിനാണ് ഈ വായില്ലാ കോടാലിയെ ഭയപ്പെടുന്നതെന്നും അൻവർ ചോദിച്ചു. ഉദ്യോഗസ്ഥൻ ചട്ടം വായിച്ചുകേൾപ്പിച്ചിട്ടും അൻവർ വാർത്താസമ്മേളനം നിർത്താൻ തയ്യാറായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *