ചൈന ഓപ്പൺ പ്രീ ക്വാർട്ടറിൽ നിന്നും പിവി സിന്ധു പുറത്തായി :17കാരി ഉന്നതി ഹൂഡയോട് പൊരുതിത്തോറ്റു

ചാങ്‌ഷൗ :ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റിൽ രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പിവി സിന്ധു പുറത്തായി. പ്രീ ക്വാർട്ടറിൽ ഇന്ത്യയുടെ 17 കാരിയായ ഉന്നതി ഹൂഡയാണ് താരത്തെ വീഴ്‌ത്തി ക്വാര്‍ട്ടര്‍ മത്സരത്തിലേക്ക് മുന്നേറിയത്. ചാങ്‌ഷൗവിലുള്ള ഒളിമ്പിക് സ്‌പോർട്‌സ് സെന്‍റർ ജിംനേഷ്യത്തിൽ നടന്ന മത്സരത്തില്‍ റാങ്കിംഗിൽ 35-ാം സ്ഥാനത്തുള്ള ഉന്നതി ഒരു മണിക്കൂർ 13 മിനിറ്റ് നീണ്ട മത്സത്തിനൊടുവില്‍ 21-16, 19-21, 21-13 എന്ന സ്‌കോറിനാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. കഴിഞ്ഞ വർഷം സയ്യിദ് മോദി ഇന്ത്യ ഇന്‍റര്‍നാഷണൽ സെമിഫൈനലിലും ഇരുതാരങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. അവിടെ സിന്ധു നേരിട്ടുള്ള ഗെയിമുകൾക്ക് വിജയിച്ചിരുന്നു.