അന്‍വര്‍ നാളെ നാമനിര്‍ദേശ പത്രിക  സമര്‍പ്പിക്കും : ബിജെപിയും മത്സരരംഗത്ത്

0
OyoVWDpCKNMUTreOUEmB43Ey41EiwWRFo9qaN1iY

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ പിവി അന്‍വര്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനൊപ്പം നിലമ്പൂരില്‍ അന്‍വര്‍ ശക്തിപ്രകടനവും നടത്തും. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് ദേശീയനേതൃത്വം അന്‍വറിനെ അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച ഓട്ടോറിക്ഷ ചിഹ്നത്തില്‍ മത്സരിക്കുന്നതിനോട് അന്‍വറിന് താത്പര്യം.

ബിജെപി സ്ഥാനാര്‍ഥിയും നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. സ്ഥാനാര്‍ഥിയാരെന്ന് തീരുമാനിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ നിലമ്പൂരിലെത്തും. ബിജെപി ജില്ലാ പ്രസിഡന്റ് രശ്മില്‍ നാഥ്, ജില്ലാ വൈസ് പ്രസിഡന്റ് എന്നിവരുടെ പേരുകളാണ് സജീവപരിഗണനയിലുള്ളത്. അതേസമയം സ്വതന്ത്രസ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നതും പരിഗണിക്കുന്നു.

നിലമ്പൂരില്‍ പി.വി അന്‍വറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടരുന്നു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പിവി അന്‍വറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രിയാണ് രാഹുല്‍ ഒതായിയിലെ വീട്ടിലെത്തിയത്. യുഡിഎഫിലേക്ക് ഇല്ലെന്ന് അന്‍വര്‍ വ്യക്തമാക്കിയശേഷം ആദ്യമായാണ് കോണ്‍ഗ്രസ് നേതാവ് നേരിട്ട് എത്തിയത്. അന്‍വര്‍ മത്സര സാധ്യത വ്യക്തമാക്കിയതിന് ശേഷമാണ് രാഹുലിന്റെ കൂടിക്കാഴ്ച.

Spread the love

Leave a Reply

Your email address will not be published. Required fields are marked *